16 July Thursday

മഴക്കെടുതി: പഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
കൊല്ലം
മഴക്കെടുതിയും മഴക്കാല രോഗങ്ങളും നേരിടാൻ പഞ്ചായത്ത് തലത്തിൽ മുന്നൊരുക്കം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്.    അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, മരങ്ങൾ, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങൾ, മാലിന്യ ഭീഷണിയുള്ള ഇടങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കി തുടർപ്രവർത്തനങ്ങൾ തീരുമാനിക്കണം. 
ഇനിയും വാർഡുതല സമിതികൾ രൂപീകരിച്ചിട്ടില്ലാത്ത വാർഡുകളിൽ ഉടൻ രൂപീകരിക്കണം. ഇതിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണം. വാർഡുകളിൽ പകർച്ചവ്യാധി പ്രതിരോധത്തിന് അനുവദിച്ചിട്ടുള്ള 10000 രൂപ കേവലം ക്ലോറിനേഷനിൽ ഒതുക്കരുത്. 
ഡെങ്കി, എലിപ്പനി രോഗങ്ങൾ തടയുന്നതിനു പ്രത്യേക ശ്രദ്ധവേണം. മഴക്കാലത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുമ്പോൾ അതീവ ജാഗ്രത വേണമെന്ന് കലക്ടർ ബി അബ്ദുൾ  നാസർ നിർദേശിച്ചു. 
പ്രായമായവർ, കുട്ടികൾ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിങ്ങനെ പ്രത്യേകം ശ്രദ്ധ പുലർത്തി താമസം സജ്ജമാക്കണം.  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, എഡിഎം പി ആർ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top