കടയ്ക്കൽ
കോവിഡ് പ്രതിസന്ധിയിൽ മികച്ച ഇടപെടൽ നടത്തിയ പ്രാഥമിക സഹകരണസംഘങ്ങൾക്ക് കേരളബാങ്ക് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കോവിഡ് കാലത്ത് നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളും സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് നടത്തിയ ഇടപെടലുകളുമാണ് ബാങ്കിനെ ഒന്നാംസ്ഥാനത്ത് എത്തിച്ചത്. കാർഷിക -കാർഷികാനുബന്ധ മേഖലയിലെ പ്രവർത്തനം, സുഭിക്ഷ കേരളം പദ്ധതി, ദുരിതാശ്വാസ സഹായങ്ങൾ, കമ്യൂണിറ്റി കിച്ചൺ, കാർഷിക സംരംഭ മേഖലയിലെ വായ്പാ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന, പ്രാഥമിക സംഘങ്ങളുടെ സ്വന്തം ഫണ്ടുപയോഗിച്ചുള്ള ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനുകൾ തുടങ്ങി വിവിധ സേവനങ്ങളും വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ നടത്തിയ സാമ്പത്തിക പ്രവർത്തനങ്ങളും പുരസ്കാരം നേടുന്നതിൽ നിർണായകമായി. എസ് വിക്രമനാണ് ബാങ്ക് പ്രസിഡന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..