18 April Sunday

ഹരിതചട്ടം നിര്‍ബന്ധം; ലംഘിച്ചാല്‍ 
നടപടി: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയും പ്രചാരണവും പരിസ്ഥിതി സൗഹൃദ ഹരിതചട്ട പ്രകാരം മാത്രമേ നടത്താവൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. ചട്ടം മറികടന്നാൽ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ അടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ, ഹോർഡിങുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ, -നൂലുകൾ, -റിബണുകൾ, -ഹാരങ്ങൾ, തെർമോക്കോൾ ഉപയോഗിക്കുന്ന ആർച്ചുകൾ, പി വി സി ബോർഡുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഡിസ്‌പോസബിൾ വസ്തുക്കളും (പേപ്പർ, പ്ലാസ്റ്റിക്, തെർമോക്കോൾ) പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാര വസ്തുക്കളും അനുവദിക്കില്ല.  
ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് അനുബന്ധ സാമഗ്രികളും നിരോധിതമാണ്. കോട്ടൺ തുണി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഏതു തരം വസ്തുവിൽ, ഏതു സ്ഥാപനത്തിൽ നിന്നാണ് പ്രിന്റ് ചെയ്തത് എന്നു രേഖപ്പെടുത്തണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന്  നിരീക്ഷിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല ഗ്രീൻപ്രോട്ടോകോൾ കോ -–-ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യയോഗത്തിൽ എഡിസി ജനറൽ സൗമ്യ ഗോപാലകൃഷ്ണൻ ക്ലാസെടുത്തു. പ്രകൃതി സൗഹൃിമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനത്തിന് 0474 2791910 നമ്പരിൽ വിവരം അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top