Deshabhimani

50 കിലോ കാച്ചിൽ
വിളവെടുത്ത് കർഷക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 09:32 PM | 0 min read

കടയ്ക്കൽ 
ചിതറ പുതുശ്ശേരിയിൽ 50 കിലോ തൂക്കംവരുന്ന കാച്ചിൽ വിളവെടുത്ത് കർഷക. മതിര പുതുശ്ശേരിയിൽ അനച്ചൻവിള വീട്ടിൽ ജൻസില (51 )യാണ് ഭീമൻ കാച്ചിൽ വിളവെടുത്തത്. 15 വർഷമായി ജൻസില കാർഷികരംഗത്ത് സജീവമാണ്. തിരുവനന്തപുരം സ്വദേശിയായ ഇവർ കൃഷിയോടുള്ള താൽപ്പര്യത്താൽ അവിടെയുണ്ടായിരുന്ന കച്ചവടം ഉപേക്ഷിച്ച് സഹോദരന്റെ വീടായ ചിതറ പുതുശ്ശേരിയിലേക്ക് വരികയായിരുന്നു. അവിടെ കൃഷിചെയ്യാൻ സ്ഥലമില്ലാത്തതും പുതുശേരിയിലേക്ക് മാറാൻ കാരണമായി. ഒരു വർഷംമുമ്പ് വിപണിയിൽനിന്ന് വാങ്ങി വീട്ടിൽ കൃഷിചെയ്ത കാച്ചിലാണ് നല്ല വലിപ്പവും തൂക്കവുമുള്ള വിള നൽകിയത്. പച്ചക്കറി ഉൾപ്പെടെ വിപുലമായ രീതിയിൽ ഇവർ കൃഷിചെയ്യുന്നുണ്ട്.


deshabhimani section

Related News

0 comments
Sort by

Home