25 January Saturday

ഞെട്ടയിൽ വിക്രമൻ വധം: സഹോദരന്മാർക്ക് ജീവപര്യന്തം

സ്വന്തം ലേഖകന്‍Updated: Monday Dec 2, 2019
 
കുണ്ടറ 
കേരളപുരം ഞെട്ടയിൽ ചരുവിളവീട്ടിൽ വിക്രമ(42)നെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ സഹോദരന്മാരായ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 
പുനുക്കന്നൂർ മിച്ചഭൂമി അഭിലാഷ് ഭവനിൽ അഭിലാഷ്, കണ്ണപ്പൻ എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.  കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് വിധിപറഞ്ഞത്‌.  
2015 ഡിസംബർ അഞ്ചിനായിരുന്നു  കേസിനാസ്പദമായ സംഭവം.  പ്രദേശത്തെ പൗരപ്രമുഖനെ തെറിവിളിക്കുന്നത്‌  ചോദ്യംചെയ്ത വിക്രമനെ പ്രതികൾ അടുത്ത കടയിൽനിന്നെടുത്ത സോഡാക്കുപ്പികൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്രമനെ പ്രതികൾതന്നെ ഓട്ടോയിൽകയറ്റി വീട്ടിൽകൊണ്ടു കിടത്തുകയും വിക്രമൻ മദ്യപിച്ച് മറിഞ്ഞുവീണതാണെന്ന്‌ പറയുകയുംചെയ്‌തു. അബോധാവസ്ഥതയിലായിരുന്ന വിക്രമനെ വീട്ടുകാർ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും 
മരിച്ചു. 
കുണ്ടറ സിഐ  സി എസ് സുരേഷ് കുമാർ, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരാണ്‌  പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആർ സേതുനാഥ്, അഡ്വ. മിലൻ എന്നിവരാണ് ഹാജരായത്.
പ്രധാന വാർത്തകൾ
 Top