13 October Sunday

ബി ശ്യാമളയ്ക്ക്‌ നാടിന്റെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

 

കരുനാഗപ്പള്ളി 
കഴിഞ്ഞദിവസം അന്തരിച്ച കുലശേഖരപുരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബി ശ്യാമളയ്ക്ക്‌ നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം ചൊവ്വ ഉച്ചയോടെ കുലശേഖരപുരം പഞ്ചായത്ത് ഓഫീസിലും തുടർന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു. നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് അഞ്ചിന്‌ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി ഉണ്ണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത രമേശ്, പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഡി രാജൻ, നിയാസ് രാജ്, രവീന്ദ്രൻപിള്ള, എ അനിരുദ്ധൻ, ബി കൃഷ്ണകുമാർ, അബാദ് ഫാഷ, താര തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top