Deshabhimani

ആശ്രാമം മൈതാനത്ത്‌ ശാസ്ത്രസാങ്കേതിക പ്രദർശനം ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 11:23 PM | 0 min read

 

കൊല്ലം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രസാങ്കേതിക പ്രദർശനം കൊല്ലം ആശ്രാമം മൈതാനത്ത്‌ ബുധൻ മുതൽ തുടങ്ങുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സ്‌ട്രാ ജി ക്ലബ്ബിന്റെ നേതൃത്വത്തിൽ 30വരെയാണ്‌ പ്രദർശനം. എ ഐ, റോബോട്ടിക്സ്, ഐഒടി തുടങ്ങി വിവിധ ശാസ്‌ത്രസാങ്കേതിക വിജ്ഞാന മേഖലകളിൽ നിന്നുള്ള കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. എല്ലാ ദിവസവും പകൽ 2.30ന്‌ 500 അടിവരെ ഉയരത്തിൽ പോകുന്ന മോഡൽ റോക്കറ്റ്‌ ലോഞ്ചിങ്‌ ഉണ്ടായിരിക്കും. 150രൂപയാണ്‌ പ്രവേശന ഫീസ്‌. സ്‌കൂൾ വിദ്യാർഥികൾക്ക്‌ 100രൂപയാണ്‌. വാർത്താസമ്മേളനത്തിൽ എക്‌സ്‌ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ അനിയൻ കോശി, ജി എം തോമസ് മാത്യൂ, സിഒഒ നെജി നെൽസൺ എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home