21 October Wednesday

രക്തം ദാനംചെയ്‌തും ഡിവൈഎഫ്‌ഐ നമ്പർ വൺ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഡോ. അജിതയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കൊല്ലം
സമരമുന്നേറ്റങ്ങളിൽ മാത്രമല്ല, ജീവൻ നിലനിർത്താൻ രക്തം ദാനംനൽകിയും ജില്ലയിലെ ഡിവൈഎഫ്‌ഐ മുന്നിൽ. 2019–-20ൽ ജില്ലയിൽ ഏറ്റവും കുടുതൽ രക്തം ദാനംചെയ്‌തതിനുള്ള ആരോഗ്യവകുപ്പിന്റെ പുരസ്‌കാരം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്കാണ്‌. 
ദേശീയ രക്തദാന ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ  ഡോ. അജിതയിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സുധീർ, സെക്രട്ടറിയറ്റ് അംഗം എം എസ് ശബരിനാഥൻ, നാസിമുദീൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top