28 September Wednesday
ഓണക്കിറ്റ്

കൊല്ലത്തെ കശുവണ്ടി 
80 ലക്ഷം വീട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022
കൊല്ലം
കൊല്ലത്തിന്റെ കശുവണ്ടി രുചി സംസ്ഥാനത്തെ 80 ലക്ഷം വീടുകളിലേക്കെത്തും. കശുവണ്ടി വികസന കോർപറേഷനും കാപ്പക്‌സും തയ്യാറാക്കിയ പാക്കറ്റുകളാണ് ഓണക്കിറ്റിന്റെ ഭാഗമായി എല്ലായിടത്തും എത്തിക്കുക. വയനാട്ടിലേക്ക് പുറപ്പെടുന്ന ആദ്യ വാഹനം കശുവണ്ടി വികസന കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ ചൊവ്വ രാവിലെ 8.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ്ഓഫ് ചെയ്യും.
ഒരു പായ്‌ക്കറ്റിൽ 50 ഗ്രാം വീതം ആകെ 400 ടൺ പരിപ്പാണ് തയ്യാറാക്കുന്നത്. ദിവസം ഒരുലക്ഷം കവർവീതം പായ്ക്ക് ചെയ്യുന്നു. 40 കോടി രൂപയുടെ വിറ്റുവരവാണ് രണ്ടു സ്ഥാപനത്തിനുമായി ലഭിക്കുകയെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹനും കാപ്പക്‌സ് ചെയർമാൻ എം ശിവശങ്കരപ്പിള്ളയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top