പുനലൂർ
ബാലസംഘം പുനലൂർ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനംചെയ്തു. അഭിരാമി അധ്യക്ഷയായി. ജില്ലാ കോ–- ഓർഡിനേറ്റർ ശരത് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി നിർമൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രൂപ, കൺവീനർ ആർ സുഗതൻ, ജില്ലാപഞ്ചായത്ത് അംഗം കെ ഷാജി, ടി ചന്ദ്രാനന്ദൻ, വി എസ് മണി തുടങ്ങിയവർ സംസാരിച്ചു. ആർ സുരേഷ് സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
സമ്മേളനം 33 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഭിരാമി (പ്രസിഡന്റ്), വിഘ്നേഷ് (സെക്രട്ടറി), ആര്‍ സുബ്രഹ്മണ്യപിള്ള (കൺവീനർ), സാനു ധർമരാജ്, ഷിബില (ജോയിന്റ് കൺവീനർമാർ), നരിക്കൽ രാജീവ്കുമാർ (അക്കാദമിക് കൗൺസിൽ കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..