23 September Wednesday

ഗുണ്ടൽപേട്ടിൽ അപകടത്തിൽപ്പെട്ടത് കൊല്ലം മുഖത്തല സ്വദേശി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കൊട്ടിയം
കർണാടകയിലെ ഗുണ്ടൽപേട്ടിൽ അന്തർസംസ്ഥാന ചരക്കുലോറി മറിഞ്ഞ് ഗുരുതര പരിക്കേറ്റയാൾ കൊല്ലം സ്വദേശി. വാഹനത്തിന്റെ ഡ്രൈവർ മുഖത്തല കുറുംമണ്ണ വാർഡ്‌  രഞ്ജിത് ഭവനിൽ രഞ്ജിത്തി‌ (30)നാണ് പരിക്കേറ്റത്‌.  മൈസൂരിലേക്ക് സർക്കാർ വളവുമായി പോകവേ വെള്ളിയാഴ്ച രാവിലെ എട്ടിനാണ്‌‌ രഞ്ജിത് ഓടിച്ച ചരക്കുലോറി അപകടത്തിൽ
പ്പെട്ടത്‌. 
വിവരം ലഭിച്ചത്‌ അനുസരിച്ച്‌ സംഭവസ്ഥലത്ത്‌ എത്തിയ ബന്ധുക്കൾ  രഞ്ജിത്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹം  അപകടാവസ്ഥ തരണം 
ചെയ്തിട്ടില്ല.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top