18 September Wednesday
ശബരിമല

ശുദ്ധജലവിതരണം വിപുലമാക്കും; ക്യു കോംപ്ലക്‌സ്‌ തുറന്നുകൊടുക്കും

സ്വന്തം ലേഖകൻUpdated: Friday Aug 2, 2019
 
 
തിരുവനന്തപുരം 
ശബരിമലയിൽ തീർഥാടകർക്ക്‌  മുൻവർഷത്തെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന്‌ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളുമായും ഏകോപനം ഉറപ്പാക്കും. മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  22ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും യോഗം ചേരും.  മരക്കൂട്ടത്തുനിന്ന്‌ ശരംകുത്തിയിലേക്ക്‌ പോകുന്ന വഴിയിൽ നിർമിച്ചിട്ടുള്ള ക്യു കോംപ്ലക്സ് ഈ സീസണിൽ തുറന്നുനൽകും.
 നിലയ്ക്കലിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കും.  ഉത്സവകാലത്ത് കർശനസുരക്ഷയാണ്‌  ഉറപ്പാക്കുന്നത്‌. പൊലീസ് ഉദ്യോഗസ്ഥർക്ക്‌ താമസിക്കാനുള്ള സൗകര്യം നിലയ്ക്കലിൽ ദേവസ്വം ബോർഡ് ഒരുക്കും.   ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ  മികച്ച  ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നുണ്ട്‌. 
 എരുമേലി-–-അഴുതക്കടവ് കാനന പാതയിൽ  പകൽ മൂന്നിനുശേഷം  ആരെയും കടത്തിവിടില്ല. യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, അംഗങ്ങളായ കെ പി ശങ്കരദാസ്, അഡ്വ. എൻ വിജയകുമാർ,  ദേവസ്വം കമീഷണർ എം ഹർഷൻ, മേഖലാ  ഐജി  എം ആർ അജിത്‌കുമാർ,  കലക്ടർമാർ,  ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top