08 August Saturday

വേങ്ങൂർമലയിലെ കൈവശക്കാർക്ക്‌ പട്ടയം

സ്വന്തം ലേഖകന്‍Updated: Thursday Jul 2, 2020
ചടയമംഗലം
ഇളമാട് പഞ്ചായത്തിലെ വേങ്ങൂർമലയിലെ കൈവശക്കാർക്ക് പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനം. പതിറ്റാണ്ടുകൾ നീണ്ട  പോരാട്ടത്തിനും സമരത്തിനും ഒടുവിലാണ്‌ പട്ടയം ലഭിക്കുന്നത്‌. 
1971 മുതലാണ് പട്ടയം എന്ന ആവശ്യം ഉയരുന്നത്‌. വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കുന്നത്‌ നീണ്ടുപോയി. ഇതിനിടെ പ്രശ്‌നം കോടതിയിലും എത്തി. കോടതിവിധിയുടെയും അടിസ്ഥാനത്തിലാണ്‌ തീരുമാനം നടപ്പാക്കുക. 820 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ തന്നെ മൂന്നാമത്തെ പട്ടയ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. 
പഞ്ചായത്ത് ഭരണസമിതിയുടെയും മുല്ലക്കര രത്നാകരൻ എംഎൽഎയുടെയും ശ്രമഫലമായാണ് പട്ടയ പ്രശ്നത്തിന്‌ പരിഹാരമായത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top