22 August Thursday

ബി അബ്ദുല്‍ നാസര്‍ കലക്ടറായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

കലക്ടറായി ചുമതലയേറ്റ ബി അബ്ദുൾ നാസറിനെ സ്വീകരിക്കുന്ന മുൻ കലക്ടർ എസ്‌ കാർത്തികേയൻ

 

കൊല്ലം
ജില്ലയുടെ 47–-ാമത‌്  കലക്ടറായി ബി അബ്ദുൽ നാസർ ചുമതലയേറ്റു. നിലവിലെ കലക്ടർ എസ‌് കാർത്തികേയൻ പുതിയ കലക്ടറെ പൂച്ചെണ്ട‌് നൽകി വരവേറ്റ‌് ചുമതല കൈമാറി. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അബ്ദുൽ നാസർ  ഹൗസിങ‌് കമീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എൻട്രൻസ് കമീഷണർ, ഹൗസിങ‌് ബോർഡ് സെക്രട്ടറി, എൻസിഇആർടി, നിർമിതികേന്ദ്രം, സർവേ, ലാൻഡ് ഇൻഫർമേഷൻ പ്രൊജക്ട് എന്നിവയുടെ ഡയറക്ടർ, കേരള ഹൗസിങ‌് ഫിനാൻസ് കോർപറേഷൻ എംഡി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഇംഗ്ലീഷ‌് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, -ബിഎഡ് എന്നിവയ്‌ക്കൊപ്പം മെഡിസിൻ- സൈക്യാട്രി, എംഎസ്ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതകൾ നേടി.  തലശേരിയാണ് സ്വദേശം. പരേതരായ പറമ്പത്ത് അബ്ദുൽ ഖാദറിന്റെയും - മാഞ്ഞുമ്മ ഹജ്ജുമ്മയുടെയും മകനാണ‌്. ഹയർ സെക്കൻഡറി അധ്യാപികയായ എം കെ റുക്‌സാനയാണ് ഭാര്യ. എൻജിനിയറിങ‌് ബിരുദധാരിയായ നെയീമ, ബിബിഎ വിദ്യാർഥി നുആമുൽ ഹഖ്, എട്ടാംക്ലാസ് വിദ്യാർഥി ഇനാമുൽ ഹഖ് എന്നിവരാണ് മക്കൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top