12 July Sunday
വ്യാപാരമേഖലയും നിരത്തുകളും ഉണർന്നു

5 പേര്‍ക്കുകൂടി കോവിഡ് ജാഗ്രതയ്‌ക്ക്‌ ഇളവില്ല

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020
കൊല്ലം
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വ്യാപാര മേഖലയും നിരത്തുകളും സജീവമായി. ഇതിനിടയിൽ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പടരുന്നു.  തിങ്കളാഴ്‌ച ജില്ലയിൽ അഞ്ചുപേർക്കാണ്‌‌ കോവിഡ്‌ പോസിറ്റീവ്‌. തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് സ്വദേശി (40), ഇട്ടിവ മഞ്ഞപ്പാറ സ്വദേശി (39), അഞ്ചൽ സ്വദേശി (41), കുന്നിക്കോട് മേലില സ്വദേശി (45), തൃക്കരുവ പ്രാക്കുളം സ്വദേശി (51) എന്നിവരാണ്‌ രോഗബാധിതർ. ഡീസന്റ്മുക്ക് സ്വദേശി 29നാണ്‌ അബുദാബിയിൽനിന്നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയത്. അവിടെനിന്നും കെഎസ്ആർടിസി സ്പെഷ്യൽ സർവീസിൽ കുളത്തൂപ്പുഴയിലെത്തിച്ച്‌ സർക്കാർ നിരീക്ഷണത്തിലാക്കി. രോഗലക്ഷണം  പ്രകടിപ്പിച്ചതോടെ 30ന് പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച്‌ സ്രവം ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ യുവതിയും അഞ്ചൽ സ്വദേശിയായ യുവതിയും മേലില സ്വദേശിയായ യുവതിയും 26ന് കുവൈത്തിൽനിന്നുള്ള വിമാനത്തിലാണ്‌ കൊച്ചിയിലെത്തിയത്‌. തുടർന്ന് ഓച്ചിറയിൽ സർക്കാർ നിരീക്ഷണത്തിലായിരുന്നു. സെന്റിനൽ സർവൈ‌ലൻസിന്റെ ഭാഗമായി സാമ്പിളെടുത്തു പരിശോധിച്ചു. തിങ്കളാഴ്ച പോസിറ്റീവായതോടെ ഇവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തൃക്കരുവ പ്രാക്കുളം സ്വദേശി 28ന് ബഹ്‌റൈനിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിലാണ്‌ കൊച്ചിയിലെത്തിയത്‌. സ്പെഷ്യൽ കെഎസ്ആർടിസി  ബസിൽ കൊല്ലത്തെത്തിയ ഇദ്ദേഹം മറ്റു രോഗങ്ങളുടെ ചികിത്സയിലായിരുന്നു. തുടർന്ന്‌ സ്രവ പരിശോധനയ്ക്കു ശേഷം ഗൃഹനിരീക്ഷണത്തിലായി. പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ 40 പോസിറ്റീവ് കേസുകളാണുള്ളത്‌. 23പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച 4,109 സാമ്പിളുകളിൽ വരാനുള്ളത്‌ 306 എണ്ണത്തിന്റേത്‌. ഫലം വന്നതിൽ 3,716 എണ്ണം നെഗറ്റീവാണ്‌.
രോഗികൾ കൂടാൻ കാരണം ഇളവുകളല്ല
രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിന്‌ കാരണം ഇളവുകളല്ലെന്ന്‌ അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരിലാണ്‌ ഇപ്പോൾ രോഗം കൂടുതൽ പ്രകടമാവുന്നത്‌. എന്നാൽ ഇത്‌ സമൂഹവ്യാപനത്തിന്‌ കാരണമാകുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും കൂട്ടംകൂടൽ അനുവദിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നവരും ബസുകളിലും ട്രെയിനുകളിലും യാത്രചെയ്യുന്നവരും നിർബന്ധമായി മാസ്ക്‌‌ ധരിക്കണമെന്ന നിർദേശം പൊലീസ്‌ നൽകിയിട്ടുണ്ട്‌. ഇത്‌ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുന്നുണ്ട്‌.  
മാസ്ക്‌ ധരിച്ചില്ല:  
66 പേർക്കെ-തിരെ- കേസ്- 
മാസ്ക്‌- ധരി-ക്കാതെ സഞ്ച-രി-ച്ച 66 പേർക്കെ-തിരെ കേസെടുത്തു. ലോക്ക്ഡൗൺ നിബ-ന്ധ-ന-ലംഘി-ച്ച-തിനു വിവിധ സ്റ്റേഷൻ പരി-ധി-യിലായി 58 പേർക്കെതിരെ 47 കേസ്‌ രജിസ്റ്റർ ചെയ്തു. 20 വാ-ഹ-ന-ം പിടി-ച്ചെ-ടു-ത്തു. ചവറയിൽ നിബ-ന്ധ-ന ലംഘിച്ചു  വ്യാപാര സ്ഥാപനം തുറന്ന മൂന്നുപേർക്കെതിരെയും- നട-പടി സ്വീക-രി-ച്ചു.
പ്രധാന വാർത്തകൾ
 Top