19 August Monday

സ്കൂൾ കെട്ടിടം ഉദ്ഘാടനവും മുൻ അധ്യാപകരെ ആദരിക്കലും

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

ഇടമുളയ്ക്കൽ ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം മന്ത്രി കെ രാജു ഉദ‌്ഘാടനംചെയ്യുന്നു

  

അഞ്ചൽ
ഇടമുളയ്ക്കൽ ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം മന്ത്രി കെ രാജു ഉദ്ഘാടനംചെയ‌്തു. പഞ്ചായത്ത് പ്രസിഡന്റ‌് അഡ്വ. വി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്മാർട്ട് ക്ലാസ‌് റൂമിന്റെ ഉദ‌്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് രഞ്ജുസുരേഷ‌്  നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  എസ് സായിദ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാപഞ്ചായത്ത് അംഗം കെ സി ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ജ്യോതി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത‌് അംഗങ്ങളായ ജി എസ്  അജയകുമാർ, കെ ഷിബു, മുൻ പഞ്ചായത്ത് പ്രസിഡന്റ‌് കെ സി ജോസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ മുൻ അധ്യാപകരെ ആദരിച്ചു. എൽഎസ്എസ് പരീക്ഷയിലെ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഷാജു സ്വാഗതവും പിടിഎ പ്രസിഡന്റ‌് സജീവ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top