07 February Tuesday

ഇ--–-കോർട്ട് കൂടുതൽ ശക്തിപ്പെടുത്തും: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കൊട്ടാരക്കര പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കോടതികൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്ന ഇ–കോർട്ട് സംവിധാനം സംസ്ഥാനത്ത് ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കോർട്ട് കോംപ്ലക്സിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കോടതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കും. 
കാലോചിതമായി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സർക്കാരും ജുഡീഷ്യറിയും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. 
കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം ബി സ്നേഹലത അധ്യക്ഷയായി. കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ, മുനിസിപ്പൽ ചെയർമാൻ എ ഷാജു, മുൻ എംഎൽഎ പി അയിഷാപോറ്റി, അഡീഷണൽ സെഷൻസ് ജഡ്ജ് ജി അനിൽകുമാർ, കൊട്ടാരക്കര കുടുംബകോടതി ജഡ്ജ് ഹരി ആർ ചന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ആർ സുനിൽകുമാർ, കെഎസിഎ പ്രസിഡന്റ്‌ ജോസ് ഡാനിയൽ, ബാർ അസോസിയേഷൻ സെക്രട്ടറി ആർ അജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top