23 January Sunday

വാദ്യകലാകാരന് അംഗീകാരത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

വാദ്യകലാകാരൻ വിനുവിന് മന്ത്രി ആന്റണി രാജു പുരസ്കാരം നൽകുന്നു

കരുനാഗപ്പള്ളി
ചെണ്ടവാദ്യത്തിൽ മികവ് തെളിയിച്ച യുവ കലാകാരന് അംഗീകാരത്തിളക്കം. പുതുമന തന്ത്രവിദ്യാലയത്തിന്റെ 
അതുല്യ കലാമികവിനുള്ള വാദ്യകലാനിധി പുരസ്കാരമാണ് ആലുംകടവ് ശ്രയിശ്ശേരിൽ വിനുവിനു ലഭിച്ചത്. ചെണ്ടമേളം ആചാര്യൻ, ചെണ്ട, തായമ്പക എന്നിവയിലെ തെക്കൻ മേള പ്രമാണി എന്ന നിലയ്ക്കുകൂടിയാണ് അംഗീകാരം. നിരവധി കുട്ടികളെ ചെണ്ടവാദ്യ രംഗത്തേക്ക് കൈപിടിച്ചുയർത്താനും ശ്രമിച്ചുവരികയാണ്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുവിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി. പുതുമന മഹേശ്വരൻ നമ്പൂതിരി അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്ത ചടങ്ങിൽ ചീഫ് വിപ്പ് എൻ ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top