27 January Monday

പരിശോധന കർശനമാകും മറക്കല്ലേ... ഇന്നുമുതൽ 2 ഹെൽമെറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

 

സ്വന്തം ലേഖകൻ
കൊല്ലം
ഹൈക്കോടതി വിധിയെത്തുടർന്ന്‌ ഇരുചക്ര വാഹനങ്ങളുടെ പിന്നിൽ ഇരിക്കുന്നവർക്കും ഞായറാഴ്‌ച മുതൽ ഹെൽമെറ്റ്‌ നിർബന്ധം. ഇതിന്റെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കും. ഇരുചക്രവാഹനം ഓടിക്കുന്ന ആൾ ഹെൽമെറ്റ്‌ ഉറപ്പാക്കിയാൽ മാത്രം പോരാ പിറകിലുള്ള ആളും ഹെൽമെറ്റ്‌ ധരിക്കണം. ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന്‌ ആർടിഒ സജിത്‌ പറഞ്ഞു. പൊലീസും പരിശോധനയ്‌ക്കുണ്ടാകും. ശനിയാഴ്‌ച ജില്ലയിൽ വ്യാപകമായി ഹെൽമെറ്റ്‌ പരിശോധനയുണ്ടായി. മറ്റു വാഹനങ്ങളും പരിശോധിച്ചു. ഓപ്പറേഷൻ തണ്ടർ എന്ന പേരിലായിരുന്നു പരിശോധന. ജില്ലയിൽ പലയിടങ്ങളിലായി നടന്ന പരിശോധനയിൽ നിയമവിരുദ്ധമായ 58 വാഹനങ്ങൾ കണ്ടെത്തുകയും 99,000 രൂപ പിഴ ഈടാക്കുകയുംചെയ്‌തു. അഞ്ചു വാഹനങ്ങളുടെ സിസി റദ്ദാക്കി. എയർഹോൺ ഘടിപ്പിച്ചതും ചിത്രങ്ങളും മറ്റും ഒട്ടിച്ച വാഹനങ്ങളും കണ്ടെത്തി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top