Deshabhimani

സ്റ്റുഡിയോയിൽനിന്ന് എട്ടുലക്ഷം 
രൂപയുടെ കാമറ മോഷ്ടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:03 PM | 0 min read

ചവറ 
ശങ്കരമം​ഗലത്ത് പ്രവർത്തിക്കുന്ന സ്റ്റു‍ഡിയോയിൽനിന്ന് എട്ടുലക്ഷത്തി അറുപതിനായിരം രൂപയുടെ കാമറ മോഷ്ടിച്ചു. വിപിന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള പ്രൈം സ്റ്റുഡിയോയിലാണ് തിങ്കൾ പുലർച്ചെ മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന 5000രൂപയും നഷ്ടപ്പെട്ടു. സ്റ്റുഡിയോയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽക്കടന്നത്. ചവറ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണ കാമറയിൽ വെള്ളവസ്ത്രം ധരിച്ച മോഷ്ടാവ് കമ്പിപ്പാരയുമായി കടയുടെ  ഉള്ളില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 


deshabhimani section

Related News

View More
0 comments
Sort by

Home