01 December Thursday

ജില്ലയിൽ 7 ബിവറേജസ് ഔട്ട്‍ലെറ്റ്‌ കൂടി

സ്വന്തം ലേഖികUpdated: Saturday Oct 1, 2022
കൊല്ലം
ജില്ലയിൽ ഏഴ്‌ ബിവറേജസ് ഔട്ട്‍ലെറ്റ്‌ കൂടി അനുവദിച്ചു. ചാത്തന്നൂർ, കടപ്പാക്കട, കൊല്ലം കോട്ടമുക്ക്‌, തേവലക്കര, ഭരണിക്കാവ്‌, വവ്വാക്കാവ്‌, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് ഇവ അനുവദിച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഔട്ട്‍ലെറ്റുകളാണ് തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. ഇതോടെ ജില്ലയിലെ ഔട്ട്‍ലെറ്റുകളുടെ എണ്ണം 39 ആകും. ഇതിൽ രണ്ടെണ്ണം കൺസ്യൂമർഫെഡിന്റേതാണ്‌. 
ക്യൂവിൽ നിൽക്കാതെ ഇഷ്ടമുള്ള  മദ്യം തെരഞ്ഞെടുത്ത്‌ ബില്ലടയ്ക്കാൻ കഴിയുന്ന വോക് ഇൻ സംവിധാനത്തോടെയാകും പുതിയ   ഔട്ട്‍ലെറ്റുകൾ പ്രവർത്തിക്കുക. നിലവിൽ  ബിവറേജസ്‌ കോർപറേഷന്റെ കീഴിലുള്ള കൊല്ലം, അണ്ടൂർ, ചടയമംഗലം ഔട്ട്‍ലെറ്റുകളിലും കൺസ്യൂമർഫെഡിന്റെ ആശ്രാമം, പരവൂർ ഔട്ട്‍ലെറ്റുകളിലുമാണ് ഈ സൗകര്യമുള്ളത്. ഹൈക്കോടതി നിർദേശത്തെതുടർന്നാണ് എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളിലും  വോക് ഇൻ സംവിധാനം നടപ്പാക്കാൻ കോർപറേഷൻ തീരുമാനിച്ചത്.  2000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക. മറ്റ് ഔട്ട്‍ലെറ്റുകളിലും വോക് ഇൻ സംവിധാനം നടപ്പാക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top