18 October Friday
33 ഹോട്ടലിന്‌ പിഴ

വിളമ്പുന്നത്‌ ഫ്രഷല്ല; അഞ്ചെണ്ണം പൂട്ടിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Sep 1, 2019
കൊല്ലം
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 33 ഹോട്ടൽ, മറ്റ് ഭക്ഷ്യോൽപ്പാദക വിതരണ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന്‌ പിഴ ഈടാക്കി. അഞ്ച് ഹോട്ടൽ പൂട്ടിച്ചു. 
കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള മസാല സ്‌ക്വയർ (10,000 രൂപ), ഗ്രാന്റ് ഹോട്ടൽ (2000), കാവനാട് ആരാമം ബേക്കറി (2000), കാവനാട് എൻഎൻആർ ഫ്രൂട്ട്‌സ്  ജ്യൂസ് സ്റ്റാൾ (1000), കാവനാട് ആര്യ സ്വീറ്റ്‌സ് (1000), ഇന്ത്യൻ കോഫി ഹൗസ് (5000), കൊട്ടാരക്കര മൈലം അരുവി റെസ്റ്റോറന്റ് (3000), തട്ടാമല തമാം റെസ്റ്റോറന്റ് (4000), മുഖത്തല സിദ്ധു ഹോട്ടൽ (6000), നിലമേൽ ഹോട്ടൽ തിരുവാതിര (2000), ചടയമംഗലം ആച്ചി റെസ്റ്റോറന്റ് (3000), ചടയമംഗലം ഗൗരിനന്ദന ഹോട്ടൽ (2000), പഴയാറ്റിൻകുഴി റോയൽ ബേക്ക്‌സ് ആൻഡ്‌ റെസ്റ്റോറന്റ് (3000), പുത്തൂർ ശ്രീഭദ്ര സ്റ്റോഴ്‌സ് (1000), പുത്തൂർ എസ്എസ്‌കെ വെജിറ്റബിൾസ് (2000), ചാത്തന്നൂർ മദേഴ്‌സ് കിച്ചൻ വനിതാ ഹോട്ടൽ (3000), ചാത്തന്നൂർ ഹോട്ടൽ ആര്യജ്യോതി (5000), ചാത്തന്നൂർ ലക്ഷ്മി നാടൻ തട്ടുകട (3000), ചിന്നക്കട റമീസ് റെസ്റ്റോറന്റ് ആൻഡ്‌ കാറ്ററേഴ്‌സ് (50000), ഹോട്ടൽ ഷാ ഇന്റർനാഷണൽ (5000), ചിന്നക്കട സുപ്രീം ബേക്കേഴ്‌സ് (ആൾ സ്‌പെയ്‌സ്–- 15000), കൊല്ലം ബിഗ്ബസാർ തൗഫീക്‌ ട്രേഡേഴ്‌സ് (1000), മേവറം ബൈപാസ് റോഡ് എ വൺ കുഴിമന്തി (5000), ഓച്ചിറ ശ്രീകൃഷ്ണ ഫുഡ് പ്രോഡക്ട്‌സ് (5000), ഓച്ചിറ റെഡിവെൽവെറ്റ് (ഡി കേക്ക് വേൾഡ്–- 2000), ഓച്ചിറ കേരള കഫേ (2000), ഹോട്ടൽ സുദർശൻ (10000), പത്തനാപുരം എഫ് എ ബേക്കറി (10000), പത്തനാപുരം നജത്ത് റെസ്റ്റോറന്റ് (3000), പുനലൂർ ആര്യ ടീ സ്റ്റാൾ (5000), തേവള്ളി ഉസ്താദ് ഫാമിലി റെസ്റ്റോറന്റ് (2000), കൊല്ലം തുഷാര റെസ്റ്റോറന്റ് (3000), മേവറം മെഡിസിറ്റി ക്യാന്റീൻ (2500) എന്നിങ്ങനെയാണ് പിഴ ചുമത്തിയത്. 
പരിശോധനകളിൽ ഗുരുതര വീഴ്ച കണ്ടെത്തിയ രാമൻകുളങ്ങര സ്ട്രാബെറി ബേക്ക്‌സ്, ചാത്തന്നൂർ ശ്രീ ആര്യ ജ്യോതി, കൊല്ലം ആശുപത്രി റോഡിലുള്ള ഹോട്ടൽ ശ്രീഗോകുലം, വെള്ളിമൺ ചൈതന്യ ഹോട്ടൽ, വെള്ളിമൺ ജങ്‌ഷനിലെ വെജ്മാൾ എന്നിവ താൽക്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ന്യൂനതകൾ പരിഹരിച്ചതിനു ശേഷം പ്രവർത്തിക്കാൻ അനുമതി നൽകും.  
പരിശോധനയുമായി ബന്ധപ്പെട്ട് മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചു.  ഓണക്കാലത്ത് ചെക്ക് പോസ്റ്റിലെ പരിശോധനകളും നടക്കും.  പാൽ, പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. രാത്രികാല പരിശോധനകളും ഇതിനോടനുബന്ധിച്ച് നടത്തും.  ഇതുവരെ 165 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമാനുസരണമല്ലാതെ പ്രവർത്തിച്ചുവന്ന 96 സ്ഥാപനങ്ങൾക്ക് 
നോട്ടീസ് നൽകി.
പ്രധാന വാർത്തകൾ
 Top