22 October Tuesday
യുവാവ്‌ കുഴിയിൽവീണു മരിച്ച സംഭവം

വൻ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2019

അപകടത്തിൽപ്പെട്ട ബൈക്ക്‌

പുനലൂർ
കലുങ്ക് പണിയാനെടുത്ത കുഴിയിൽവീണ്‌ യുവാവ്‌ മരിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ റോഡും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസും ഉപരോധിച്ചു. മലയോര ഹൈവേയുടെ കലുങ്ക് പണിയാൻ പുനലൂർ ഫയർസ്റ്റേഷനു മുന്നിൽ എടുത്ത കുഴിയിൽവീണ് കരവാളൂർ നീലാമ്മാൾ സ്വദേശി പ്രവീണാണ്‌ മരിച്ചത്‌. 
സംഭവത്തിൽ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയാവശ്യപ്പെട്ടാണ്‌ ഡിവൈഎഫ്ഐ റോഡും പിഡബ്ല്യുഡി ഓഫീസും ഉപരോധിച്ചത്‌. 
ഡിവൈഎഫ്ഐ പുനലൂർ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ അഞ്ചൽ–-പുനലൂർ പാത രാവിലെ 9.30 മുതൽ 10 വരെ ഉപരോധിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൻ രാജേഷ് ഉദ്ഘാടനംചെയ്തു. തുടർന്നാണ്‌ പുനലൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസ്‌ ഉപരോധിച്ചത്‌. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൻ രാജേഷ്, മേഖലാ സെക്രട്ടറി എസ് ശ്യാം, ബ്ലോക്ക്‌ ട്രഷറർ എസ് സതേഷ്, എസ്‌ മഹേഷ്‌, പ്രേംചന്ദ്, അജിത് രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. 
 എൻജിനിയറുമായി സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജുവും മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ജി നാഥും ചർച്ച നടത്തി. 
മരിച്ച പ്രവീണിന്റെ കുടുംബത്തിനു കരാറുകാരൻ  നഷ്ടപരിഹാരം നൽകണമെന്ന്‌  നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുനലൂരിൽ കരാറുകാരും മരാമത്ത് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും പൊലീസുമായി ചർച്ച നടത്താനും തീരുമാനിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top