കൊട്ടിയം
മയ്യനാട് പഞ്ചായത്തിന്റെ ഐഎസ്ഒ പ്രഖ്യാപനവും ശീതീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും എം നൗഷാദ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൽ ലക്ഷ്മണൻ അധ്യക്ഷനായി. സെക്രട്ടറി എസ് സജീവ് മാമ്പറ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, ജില്ലാ പഞ്ചായത്ത്അംഗം എസ് ഫത്തഹുദീൻ, വൈസ് പ്രസിഡന്റ് എസ് സിന്ധു, ആരോഗ്യ–- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ യു ഉമേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മീനാകുമാരി, മുൻ പ്രസിഡന്റ് ഡി ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങളായ വി എസ് വിപിൻ, പുഷ്പരാജൻ, പഞ്ചായത്ത്അംഗം എം നാസർ, സിഡിഎസ് ചെയർപേഴ്സൺ ഉഷ തുടങ്ങിയവർ സംസാരിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ ലെസ്ലി ജോർജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബാല നാരായണൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..