19 September Thursday
ദേശീയ മെഡിക്കൽ ബിൽ

ഇന്ന്‌ എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
 
തിരുവനന്തപുരം
ദേശീയ മെഡിക്കൽ  ബില്ലിനെതിരെ എസ്‌എഫ്‌ഐ വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ പ്രതിഷേധ ദിനം ആചരിക്കും.  രാജ്യത്തെ ആരോഗ്യമേഖലയ്ക്കും ആരോഗ്യ വിദ്യാഭ്യാസത്തിനും മരണമണി മുഴക്കുന്നതാണ്‌ ബിൽ.  പൂർണമായും  ജനവിരുദ്ധവും വിദ്യാർഥിവിരുദ്ധവമായ ബില്ലിനെതിരെ വിദ്യാർഥിവിരുദ്ധവമായ ബില്ലിനെതിരെ വിദ്യാർഥികൾ രംഗത്തിറങ്ങും. 
ആരോഗ്യമേഖലയുടെ ഗുണമേന്മ വർധിപ്പിക്കാനെന്ന വ്യാജേന നിലവിലെ ചട്ടങ്ങളിൽ വെള്ളം ചേർക്കുക വഴി വിപരീതഫലമാണ് സൃഷ്ടിക്കുക. ഫീസ് നിർണയത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റുന്നതിലൂടെ സാധാരണക്കാരന് മെഡിക്കൽ വിദ്യാഭ്യാസ മേഖല അന്യമാകും. ബിൽ അംഗീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എസ്എഫ്ഐ ശക്തമായി രംഗത്തിറങ്ങുമെന്ന്‌ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവും  പ്രസിഡന്റ് വി എ വിനീഷും   പ്രസ്‌താവനയിൽ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top