07 August Friday

കരുനാഗപ്പള്ളിയിൽ 11 സ്‌കൂളിന്‌ നൂറുമേനി

സ്വന്തം ലേഖകന്‍Updated: Wednesday Jul 1, 2020
കരുനാഗപ്പള്ളി
എസ്എസ്എൽസി പരീക്ഷയിൽ കരുനാഗപ്പള്ളിയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. 
ഉപ ജില്ലയിലെ 16ൽ 11  സ്കൂളും 100 ശതമാനം വിജയം നേടി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ, തഴവ ഗവ. ഗേൾസ് ഹൈസ്കൂൾ, അഴീക്കൽ ഗവ. ഹൈസ്കൂൾ, കുഴിത്തുറ ഗവ. ഹൈസ്കൂൾ,  ചെറിയഴീക്കൽ ഗവ. ഹൈസ്കൂൾ, ഓച്ചിറ ഗവ. ഹൈസ്കൂൾ, ഡോ. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ സ്കൂൾ, ക്ലാപ്പന എസ്‌വിഎച്ച്എസ്എസ്, ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂൾ, വയനകം എച്ച്എസ് എന്നിവയാണ്‌ 100 ശതമാനം വിജയം നേടിയത്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷ എഴുതിച്ചു വിജയം കൊയ്തത് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ്. 
555 പേർ പരീക്ഷ എഴുതിയ ഇവിടെ എല്ലാവരും വിജയിച്ചു. 123 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സർക്കാർ സ്‌കൂളുകളിൽ കരുനാഗപ്പള്ളി എച്ച്‌എസാണ്‌ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്. 486 പേർ. ഇതിൽ 484 പേരും വിജയിച്ചു. 70 പേർക്ക് എല്ലാം എ പ്ലസ് ലഭിച്ചു. സ്‌കൂൾ, വിജയിച്ചവർ, എല്ലാം എ പ്ലസ്‌ നേടിയവർ എന്ന ക്രമത്തിൽ: തഴവ ഗവ. ഗേൾസ് ഹൈസ്കൂൾ –- 227, 39. ചെറിയഴീക്കൽ ഗവ.ഹൈസ്കൂൾ –- 56, 9. കുഴിത്തുറ ഗവ. ഹൈസ്കൂൾ–- 35, 2. അഴീക്കൽ ഗവ. ഹൈസ്‌കൂൾ–- 46, 2. ക്ലാപ്പന എസ്‌വിഎച്ച്എസ്–-‌ 162, 3. അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ സ്കൂൾ–- 73, 7. ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂൾ–- 76, 6. ഓച്ചിറ ഗവ. ഹൈസ്‌കൂൾ–- 23. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ–- 12. വയനകം സ്കൂൾ–- 18. ബിജെഎസ്എം മഠത്തിൽ സ്കൂൾ–- 223 (224 പേർ പരീക്ഷ എഴുതി), 29. തഴവ എവിബിഎച്ച്എസ്‌–- 292 (296 പേർ എഴുതി), 67. തൊടിയൂർ ഗവ. ഹൈസ്കൂൾ 73 (74), 4. കുലശേഖരപുരം ഗവ.ഹൈസ്‌കൂൾ 202 (204), 25.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top