12 August Wednesday
അതിജീവന വിജയം

മലയോരത്ത്‌ ഇത്തവണയും മിന്നും വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
കടയ്‌ക്കൽ/അഞ്ചൽ/പുനലൂർ
മലയോര മേഖലയിലെ സ്കൂളുകൾക്ക് ഇത്തവണയും മിന്നുന്ന വിജയം. വിജയശതമാനത്തിലും എ പ്ലസിലും മുൻവർഷത്തേക്കാൾ സ്കൂളുകൾ നേട്ടമുണ്ടാക്കി. വയല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നൂറു ശതമാനം വിജയം നേടി. 
തുടർച്ചയായ രണ്ടാം തവണയാണ് സ്കൂളിലെ എല്ലാ കുട്ടികളും വിജയിക്കുന്നത്. 109 കുട്ടികളാണ് പരീക്ഷയെഴുതിയത്. 57 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന സർക്കാർ സ്‌കൂളുകളിലൊന്നായ കടയ്ക്കൽ ജിഎച്ച്‌എസ്‌എസിൽ ഇത്തവണ 555 പേർ പരീക്ഷയെഴുതി. 535 പേർ വിജയിച്ചു. 107 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്‌കൂൾ, വിജയിച്ചവർ, ബ്രാക്കറ്റിൽ പരീക്ഷ എഴുതിയവർ, മുഴുവൻ എ പ്ലസ് നേടിയവർ‌ ക്രമത്തിൽ–- കുമ്മിൾ ഗവ.എച്ച്‌എസ്‌ 117 (118), 20. ചിതറ ഗവ. എച്ച്എസ്എസ്‌ 202 (204) 34. പരുത്തി എസ്എൻഎച്ച്എസ്എസ്‌ 132 (134) 15. കുറ്റിക്കാട് സിപിഎച്ച്എസ്എസ്‌ 238 (240) 39. നിലമേൽ എംഎംഎച്ച്എസ്‌ 215 (218) 43. മടത്തറ കാണി എച്ച്എസ്‌ 96 (97) 4. 
പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 123പേരും വിജയിച്ചു.  21 പേർ  എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. വാളക്കോട് എൻഎസ്‌വിഎച്ച് സ്കൂളിലും നൂറുശതമാനമാണ്‌ വിജയം. 123ൽ  22 പേർക്കാണ്‌  എല്ലാ വിഷയങ്ങൾക്കും എപ്ലസ്.  ഇടമൺ ഹയർസെക്കൻഡറി സ്കൂളിനും 100 മേനിയുണ്ട്‌.  പരീക്ഷയെഴുതിയ 87 വിദ്യാർഥികളും വിജയിച്ചു. എട്ടുപേർക്ക് എപ്ലസ് ലഭിച്ചു. 
പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 131 വിദ്യാർഥികളും  വിജയം കരസ്ഥമാക്കി. 36 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ആര്യങ്കാവ് സെന്റ്‌ മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 71 വിദ്യാർഥികളും വിജയിച്ചു. 12 വിദ്യാർഥികൾക്ക്എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കരവാളൂർ എഎംഎച്ച്എസ് സ്കൂളിലും  100 ശതമാനമാണ്‌ വിജയം.  18 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കുളത്തൂപ്പുഴയിലെ എല്ലാ സ്കൂളും 100 ശതമാനം വിജയം നേടി ചരിത്രംകുറിച്ചു. ആദ്യമായാണ്‌ കുളത്തൂപ്പുഴയിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയികളാകുന്നത്‌. പട്ടികവർഗ മോഡൽ റസിഡൻഷ്യൽ സ്കൂൾ 12 –-ാം വർഷവും 100 ശതമാനം വിജയം ആവർത്തിച്ച്‌ തിളക്കം കൂട്ടി.  
കുളത്തൂപ്പുഴ ഗവ. ഹൈസ്കൂൾ, സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂൾ, കൂവക്കാട് ആർപിഎൽ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഗവ. തമിഴ് മീഡിയം ഹൈസ്കൂൾ, ചന്ദനക്കാവ് ബിഎംജി ഹൈസ്കൂൾ എന്നിവയാണ് കുളത്തൂപ്പുഴയില്‍ നൂറുമേനി നേടിയ മറ്റ്‌ സ്കൂളുകൾ.
അഞ്ചൽ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 548 കുട്ടികളിൽ 547 പേരും വിജയിച്ചു. 104 പേർ ഫുൾ എ പ്ലസ് നേടി. അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ നൂറുമേനി വിജയം കൊയ്‌തു. 112 പേരാണ്‌ ഇവിടെ വിജയിച്ചത്‌. 19 പേർക്ക് എല്ലാം എ പ്ലസ്. ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂള്‍ (140), അയിലറ ഗവ. ഹൈസ്കൂള്‍ (36) നൂറുമേനി വിജയം നേടി. ഏരൂരിൽ 17 പേർക്ക്‌ എല്ലാം എ പ്ലസാണ്‌. കരുകോൺ ജിഎച്ച്‌എസ്‌എസിൽ 63ൽ 62പേരും വിജയിച്ചു.  അഞ്ചുപേർ ഫുൾ എ പ്ലസ് നേടി. ഇടമുളയ്ക്കൽ ഗവ. ഹൈസ്കൂളിൽ 25ൽ 24 പേർ വിജയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top