08 August Saturday

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
അഞ്ചൽ
കുട്ടികളുടെ നഗ്നചിത്രം കാണുകയും ഡൗൺലോഡ് ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ്ചെയ്തു. അഞ്ചൽ പുത്തയംതടത്തിൽ പുത്തൻവീട്ടിൽ അനുസെൻജിൻ (28 )ആണ് അറസ്റ്റിലായത്‌. 
മേഘാലിങ്ക് എന്ന വെബ്സൈറ്റിലൂടെയാണ് യുവാവ് കുട്ടികളുടെ നഗ്നചിത്രം കണ്ടത്‌. സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ് വിവരങ്ങൾ കണ്ടെത്തിയത്‌. അഞ്ചൽ സിഐ എൽ അനിൽകുമാർ, എസ്ഐ ഇ എം സജീർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷെമീർ, ബിനു, രജിത് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ്ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top