പുനലൂർ
ഗുരുതരമായ കരൾരോഗം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. വാളക്കോട് വളവിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അർച്ചന ഷാജിയാണ് സഹായം തേടുന്നത്. പത്തുവർഷം മുമ്പാണ് അർച്ചനയ്ക്ക് രോഗംസ്ഥിരീകരിച്ചത്. തിരുവനന്തപുരം ആർസിസിയിലും തുടർന്ന് മെഡിക്കൽ കോളേജ് സർജിക്കൽ ഗാസ്ട്രോ വിഭാഗത്തിലും ചികിത്സയിലായിരുന്നു.
നിലവിൽ രോഗിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തിര ശസ്‌ത്രക്രിയ വേണമെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്. 25 ലക്ഷം രൂപയിലധികം ചെലവുവരും. വസ്തുവകകൾ വിറ്റും കടംവാങ്ങിയും മറ്റുള്ളവരുടെ സഹായം കൊണ്ടുമാണ് ഇത്രനാളും ചികിത്സയ്‌ക്കായി പണം കണ്ടെത്തിയത്. വാടക കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കുടുംബം ഇപ്പോൾ. കൂലിവേലക്കാരനായ സിബിയാണ് ഭർത്താവ്. അർച്ചന ഷാജിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ഇന്ത്യൻ ബാങ്ക് പുനലൂർ ശാഖയിൽ അർച്ചനാ ഷാജിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:- 6614364301, IFSC - IDIBOOOK221.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..