04 July Saturday
തടാക തീരത്ത്‌ യുവാവിന്റെ മരണം

മുങ്ങിമരണമെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
ശാസ്താംകോട്ട 
ശാസ്താംകോട്ട തടാകതീരത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്‌. വെള്ളത്തിൽ മുങ്ങിയാണ്‌ മരിച്ചതെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. മുതുപിലാക്കാട്‌ പടിഞ്ഞാറ് വിളയിൽ വീട്ടിൽ രാഘവന്റെ മകൻ രഞ്ജിത്തി (ലാൽ –- 31 ) നെയാണ് ശനിയാഴ്‌ച തടാക തീരത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. 
സുഹൃത്തുക്കളോടൊപ്പം   അമിതമായി മദ്യം ഉപയോഗിച്ചശേഷം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപോകുകയായിരുന്നു. വിദേശമദ്യത്തിനു പുറമെ ചാരായവും ഇവർ ഉപയോഗിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിൽ ആയിരുന്നതിനാൽ രക്ഷപ്പെടുത്താനായില്ല. ഇവർ കരയ്‌ക്ക്‌ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മുതുപിലാക്കാട്ടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
പ്രധാന വാർത്തകൾ
 Top