24 November Tuesday

വോട്ടർപട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ശനിയാഴ്‌ചകൂടി പേരുചേർക്കാം. കോവിഡ്- പശ്ചാത്തലത്തിൽ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ–--മെയിൽ ആയോ മറ്റൊരാൾവശമോ എത്തിക്കാം.

നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11ന്‌ അവസാനിക്കും. ഇതിനുശേഷം ഉദ്യോഗസ്ഥഭരണമാകും. തീരുമാനം അടുത്ത ബുധനാഴ്‌ച മന്ത്രിസഭായോഗം എടുക്കും. ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളിലും നഗരസഭകളിലും അതത്‌ സെക്രട്ടറിമാരുടെ നേതൃത്വത്തിലാവും ഭരണം. കോർപറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും കളക്ടർമാർക്കാകും നേതൃത്വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top