20 September Friday

അപകീർത്തികരമായ പ്രസ്‌താവന : മുല്ലപ്പള്ളിയെ വിചാരണ ചെയ്യാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

തിരുവനന്തപുരം > ഡിജിപിക്ക്‌ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിചാരണ ചെയ്യാൻ ആഭ്യന്തര വകുപ്പ്‌ അനുമതി. ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറിയെ പോലെ  പ്രവർത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിലാണ്‌ കേസ്‌.

ഡിജിപിയുടെ  അപേക്ഷയിലാണ്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ വിശ്വാസ്‌ മേത്തയുടെ ഉത്തരവ്‌.  2019 ഏപ്രിൽ 14നാണ്‌ ടിവി ചാനലുകളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി  പ്രസ്‌താവന നടത്തിയത്‌.


പ്രധാന വാർത്തകൾ
 Top