18 October Friday

നിപാ അതിജീവനം : ആരോഗ്യമന്ത്രിക്ക്‌ ഗവര്‍ണറുടെ പ്രശംസ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


നിപായെ അതിജീവിച്ചതിൽ മന്ത്രി കെ കെ ശൈലജക്ക് ഗവർണറുടെ പ്രശംസ. നിപാ അതിജീവന പ്രവർത്തനത്തിൽ മന്ത്രിയുടെ പങ്ക് വിസ്മരിക്കാനാവില്ല. ആരോഗ്യമേഖലയാകെ ദൗത്യസംഘമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ജനങ്ങളെ ബോധവൽക്കരിക്കാനും കഴിഞ്ഞുവെന്നും  ആരോഗ്യ ശാസ്ത്ര സർവകലാശാല പതിനൊന്നാമത് ബിരുദദാനം നിർവഹിക്കവെ ഗവർണർ പറഞ്ഞു.

ആധുനിക ചികിത്സാരീതിയും പരമ്പരാഗത ചികിത്സാരീതിയും  സംയോജിപ്പിക്കുന്ന പഠനഗവേഷണം വേണം.  ചികിത്സാരീതികൾ പരസ്പരം അംഗീകരിക്കാത്ത അവസ്ഥ മാറണം. നേഴ്സുമാർക്ക്‌ മിനിമം വേതനം ഉറപ്പാക്കണം. സ്വകാര്യ നേഴ്സുമാർക്ക്  നിശ്ചയിച്ച കുറഞ്ഞ വേതനം കേരളത്തിൽ നടപ്പായിട്ടില്ല. ഇത് നടപ്പാക്കണമെന്ന് സ്വകാര്യ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതാണ്. ഇതിനായി നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top