03 July Friday

നാടെങ്ങും സിഐടിയു സുവർണ ജൂബിലി ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

സിഐടിയു അമ്പതാം വാർഷിക ദിനത്തിൽ കെ ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ കലൂർ മേേട്രാ സ്‌റ്റേഷൻ പരിസരം വൃത്തിയാക്കുന്നു


തിരുവനന്തപുരം/കൊച്ചി
സിഐടിയു അമ്പതാം വാർഷിക ദിനാഘോഷം സംസ്ഥാനത്ത് തൊഴിലാളികൾ നെഞ്ചേറ്റി. കോവിഡ്‌ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ
മാനദണ്ഡങ്ങൾ പാലിച്ച്‌ വിവിധ പരിപാടികൾ നടന്നു. രക്തദാനം, വൃക്ഷത്തൈ നടീൽ, പഴം–-പച്ചക്കറി കൃഷിക്ക്‌ തുടക്കം, സിഐടിയു ഓഫീസുകൾ, തൊഴിലിടങ്ങൾ,
തൊഴിലാളി ഭവനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പതാക ഉയർത്തൽ തുടങ്ങിയവ സംഘടിപ്പിച്ചു.

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.  സംസ്ഥാന സെക്രട്ടറിമാരായ വി ശിവൻകുട്ടി, കെ എസ്‌ സുനിൽകുമാർ, വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ടി എബ്രഹാം എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലയിലെ 2000 കേന്ദ്രങ്ങളിൽ പതാക ഉയർത്തിയും പൊതുയോഗം സംഘടിപ്പിച്ചുമാണ്‌ ആഘോഷിച്ചത്‌. തൊഴിൽകേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകളിലും പ്രധാന കവലകളിലും വീടുകളിലും പ്രവർത്തകർ പതാക ഉയർത്തി. കേന്ദ്ര തൊഴിലാളിവിരുദ്ധ നയങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിനെതിരായ പ്ലക്കാർഡുകളുമായാണ്‌ തൊഴിലാളികൾ പങ്കെടുത്തത്‌.

കലൂർ മെട്രോ സ്‌റ്റേഷനുസമീപം അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സി മണി അധ്യക്ഷനായി. കെ വി മനോജ്, സോജൻ ആന്റണി, കെ ജെ ഡോൺസൺ എന്നിവർ സംസാരിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങൾ ശുചീകരിച്ചു. വൈറ്റില എളംകുളത്ത് സംഘടിപ്പിച്ച യോഗം മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ എം എം ലോറൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ സംസാരിച്ചു. യു കെ ബാബു അധ്യക്ഷനായി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ഡിഎൻഇയു(സിഐടിയു) സെക്രട്ടറി കെ കെ സോമൻ പതാക ഉയർത്തി. കെ എം സുധാകരൻ പറവൂരിലും പതാക ഉയർത്തി. ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ കൊച്ചി കപ്പൽശാലയിലും സംസ്ഥാന സെക്രട്ടറി എസ് ശർമ എംഎൽഎ മുനമ്പം മിനി ഹാർബറിലും സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ പനമ്പിള്ളി നഗറിലും സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് കളമശേരിയിലും ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും ട്രഷറർ സി കെ പരീത് കാക്കനാട് സെസിനുമുമ്പിലും പതാക ഉയർത്തി. സിഐടിയു ജില്ല, ഏരിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി. ഞായറാഴ്‌ച തൊഴിലാളികൾ അവരവരുടെ വീടുകൾ മഴക്കാലത്തിനുമുന്നോടിയായി ശുചീകരിക്കും.


പ്രധാന വാർത്തകൾ
 Top