13 July Monday

റീസൈക്കിൾ കേരള : പിന്തുണയുമായി ഓട്ടോ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കൊച്ചി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കണ്ടെത്താൻ ഡിവൈഎഫ്‌ഐ ആരംഭിച്ച റീസൈക്കിൾ കേരള ക്യാമ്പയിനിലേക്ക്‌ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുദിവസത്തെ വരുമാനം നൽകി. അതിനായുള്ള ഓട്ടോറിക്ഷ യാത്ര സംസ്ഥാന കമ്മിറ്റിയംഗം സോളമൻ സിജു ഫ്ലാഗ് ഓഫ് ചെയ്തു. വിനോദ് മാത്യു, അബ്ദുൾ കലാം, ഫിറോസ് മുഹമ്മദ്, റിയാസ് മൊയ്തു എന്നിവർ പങ്കെടുത്തു.

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പഴയസാധനങ്ങൾ ഡിവൈഎഫ്‌ഐക്ക്‌ കൈമാറി. ആശുപത്രി സെക്രട്ടറി അഡ്വ. സി ഐ ബേബിയിൽനിന്ന് സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് സാധനങ്ങൾ ഏറ്റുവാങ്ങി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച പാഴ്‌വസ്തുക്കളുടെ ആദ്യഘട്ട തുകയായ ഒരുലക്ഷം രൂപ എസ് സതീഷിന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു കൈമാറി. ജില്ലാ സെക്രട്ടറി എ എ അൻഷാദ്, പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ്, ബ്ലോക്ക് പ്രസിഡന്റ്‌ ഫെബിൻ മൂസ, ട്രഷറർ എം എ റിയാസ് ഖാൻ എന്നിവർ പങ്കെടുത്തു.

തിരുവാണിയൂർ സ്റ്റെല്ലാ മേരീസ്‌ കോൺവെന്റ്‌ സ്കൂൾ പഴയപത്രങ്ങൾ നൽകി ക്യാമ്പയിന്റെ ഭാഗമായി. സ്കൂൾ പ്രിൻസിപ്പലിൽനിന്ന്‌ മേഖലാ ഭാരവാഹികളായ ദീപു ദാമോദരൻ, സൂരജ്‌ സജി എന്നിവർ പത്രങ്ങൾ ഏറ്റുവാങ്ങി. പള്ളുരുത്തി എസ്‌വിഡി വിദ്യാനികേതൻ സ്കൂൾ പഴയപത്രങ്ങൾ ഉൾപ്പെടെ ഡിവൈഎഫ്‌ഐക്ക്‌ നൽകി. സ്കൂൾ മാനേജർ കെ എം പുരുഷോത്തമ റാവു, പ്രിൻസിപ്പൽ കെ എ ബീന എന്നിവരിൽനിന്ന് ജോൺ ഫെർണാണ്ടസ് എംഎൽഎ സാധനങ്ങൾ ഏറ്റുവാങ്ങി. സി എഫ്‌ ഷാസ്‌, ബി എം അശോകൻ, കെ എ ശശിധരൻ, മിഥുൻ പ്രകാശൻ, പി സി അനന്തു, പീറ്റർ ജിബിൻ, ലാൽ കിഷോർ, ഹേമ ജയരാജ്‌ എന്നിവർ പങ്കെടുത്തു. കോതമംഗലം തൃക്കാരിയൂർ സ്വദേശി സിദ്ധാർഥൻ വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഡിവൈഎഫ്‌ഐക്ക്‌ നൽകി. എം സ്വരാജ്‌ എംഎൽഎ ഏറ്റുവാങ്ങി.


പ്രധാന വാർത്തകൾ
 Top