16 July Thursday

മുല്ലപ്പെരിയാര്‍ ഡാം അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കൊച്ചി
അതിവര്‍ഷ പ്രളയസാധ്യതകള്‍ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സേവ് കേരള ബിഗ്രേഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഡാമിന്റെ ഡീ കമീഷന്‍ തീയതി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണം, മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടിയില്‍ താഴെയാക്കാന്‍ തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയി, സെക്രട്ടറി  അമൃത പ്രീതം ബിബിന്‍,  ഡോ.  ജയ്സണ്‍ മുളേരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top