04 December Friday

ബാർ കോഴ: സിബിഐ വേണം ; ചെന്നിത്തലയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി> ബാർ ഉടമ ബിജു രമേശിൽനിന്ന്‌ കോഴ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി എൽ ജേക്കബാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

ബാർ കോഴ ഇടപാട്‌ സമയത്ത്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരുകോടി രൂപയും എക്‌സൈസ് മന്ത്രി കെ ബാബു 50 ലക്ഷവും ആരോഗ്യമന്ത്രി വി എസ് ശിവകുമാർ 25 ലക്ഷവും കൈപ്പറ്റിയെന്നാണ്‌ വെളിപ്പെടുത്തൽ.

മുൻമന്ത്രിമാർ കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണവും വേണം. അല്ലെങ്കിൽ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top