02 December Wednesday

ഹൈക്കമാൻഡിന്റെ നീരസം മാറ്റാൻ ചെന്നിത്തലയുടെ നെട്ടോട്ടം ; വേണുഗോപാലിന്റെ സഹായം തേടി

പ്രത്യേക ലേഖകൻUpdated: Friday Oct 30, 2020


സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും നീരസം മാറ്റാൻ കെ സി വേണുഗോപാലിന്റെ സഹായം തേടി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ഇരുവർക്കുമെതിരെ കടുത്ത രീതിയിൽ പ്രതികരിച്ച്‌ ‌ കുരുക്കിലായതോടെയാണ്‌  മാപ്പപേക്ഷയുമായി ‌ വ്യാഴാഴ്‌ച രാവിലെ‌  കെ സി വേണുഗോപാലിന്റെ  കണ്ണൂർ താണയിലെ  വീട്ടിലെത്തിയത്‌.  
എഐസിസി ജനറൽ സെക്രട്ടറിയും    സോണിയയുടെയും രാഹുലിന്റെയും അടുപ്പക്കാരനുമായ വേണുഗോപാലുമായി  മൂന്നുമണിക്കൂർ ചർച്ച നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ലെന്നാണ്‌ അറിയുന്നത്‌. ചർച്ചയ്‌ക്കിടെ വേണുഗോപാൽ, രാഹുലുമായി  സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

കോൺഗ്രസിന്റെ ‌ ദേശീയ നിലപാടിനെ അപഹസിക്കുന്ന  ചെന്നിത്തലയുടെ നടപടിയിൽ സോണിയക്കും  രാഹുലിനും കടുത്ത അമർഷമുണ്ട്‌.  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ചെന്നിത്തലയുടെ അപക്വമായ പ്രതികരണം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കോണ്‍​ഗ്രസില്‍ ഒറ്റപ്പെട്ടതോടെയാണ്‌ വേണുഗോപാലിന്റെ സഹായം തേടിയത്‌.  കെ സുധാകരൻ എംപിയും ഒപ്പമുണ്ടായി. രാവിലെ എട്ടോടെ രഹസ്യമായാണ്‌ ഇരുവരും വേണുഗോപാലിന്റെ  വീട്ടിലെത്തിയത്‌. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വേണുഗോപാലിന്റെ അമ്മയെ കാണാനെന്ന്‌ പറഞ്ഞാണ്‌ പുറപ്പെട്ടത്‌. എന്നാൽ ആശുപത്രിയിലേക്ക്‌ പോയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top