04 December Friday

കോവളംമുതൽ ബേക്കൽവരെ ഒന്നിന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ ബീച്ചും വെള്ളച്ചാട്ടവുമടക്കമുള്ള കേന്ദ്രങ്ങൾ ഒന്നുമുതൽ സഞ്ചാരികൾക്കായി തുറക്കും. കേരള ടൂറിസത്തിന്റെ മടങ്ങിവരവ്‌ പ്രഖ്യാപിച്ച്‌ 19 മുതൽ സംസ്ഥാനത്തെ 114 ടൂറിസം സഞ്ചാരകേന്ദ്രം തുറന്നിരുന്നു. രണ്ടാംഘട്ടമായാണ്‌ 41 കേന്ദ്രംകൂടി തുറക്കുന്നത്‌. 

500 പേർവരെ, ഒരു സമയം ഓരോ കേന്ദ്രത്തിലും പരമാവധി അനുവദിക്കാവുന്ന ആൾക്കാരുടെ എണ്ണവും നിജപ്പെടുത്തി. കോവിഡ്‌ മാനദണ്ഡം പാലിച്ചുമാത്രം സഞ്ചാരികൾ എത്തുന്നത്‌ ഉറപ്പാക്കാനും ടൂറിസംവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. തുറന്ന കേന്ദ്രങ്ങളിൽ നാട്ടുകാരായ സഞ്ചാരപ്രിയർ എത്തിത്തുടങ്ങി. മഞ്ഞുകാലത്തിന്റെ തുടക്കം ആസ്വദിക്കാൻ ഹിൽ സ്‌റ്റേഷനുകളിൽ ആൾക്കൂട്ടവും എത്തിത്തുടങ്ങി. 

സ്വാഗതം ചെയ്യുന്ന സഞ്ചാരകേന്ദ്രങ്ങൾ
തിരുവനന്തപുരം: ശംഖുംമുഖം, വർക്കല, കോവളം, അരുവിക്കര.
കൊല്ലം: കൊല്ലം കടപ്പുറം, അഴീക്കൽ, തിരുമുല്ലവാരം.
പത്തനംതിട്ട: പെരുന്തേനരുവി.
ഇടുക്കി: അയ്യപ്പൻകോവിൽ, മറയൂർ.
എറണാകുളം: ചെറായി, മുനമ്പം, ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, കുഴൂപ്പിള്ളി, കുമ്പളങ്ങി, തട്ടേക്കാട്‌, മുസരീസ്‌ പദ്ധതി
തൃശൂർ: ചാവക്കാട്‌, മാള, നാട്ടിക.
കോഴിക്കോട്‌: ബേപ്പൂർ, ഭട്ട്‌ റോഡ്‌ തീരം, തുഷാരഗിരി, അരിപ്പാറ, കാപ്പാട്‌, വടകര സാൻഡ്‌ ബാങ്ക്‌, കോഴിക്കോട്‌ കടപ്പുറം.
വയനാട്‌: കാന്തൻപാറ, അമ്പലവയൽ ഹെറിറ്റേജ്‌ മ്യൂസിയം, മീനങ്ങാടി, തിരുനെല്ലി.
കണ്ണൂർ: ഏഴരക്കുണ്ട്‌, മീൻകുന്ന്‌ ചാൽ, പയ്യാമ്പലം, മുഴപ്പിലങ്ങാട്‌, മീൻകുന്ന്‌ ചുട്ടാട്‌.
കാസർകോട്‌: റാണിപുരം, ബേക്കൽ കോട്ട, കാസർകോട്‌, ഹോസ്‌ദുർഗ്‌ കടപ്പുറങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top