28 November Saturday

കെ എം ഷാജിയുടെ നില പരുങ്ങലിൽ; പണം കൈമാറിയ രേഖകളും ഇഡിക്ക്‌ കിട്ടി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


കോഴിക്കോട്‌ > പ്ലസ്‌ടു കോഴ തട്ടിപ്പും ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിപ്പും നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പക്കൽ ശക്തമായ തെളിവുകൾ. പ്ലസ്‌ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ്‌ക്കുന്ന തെളിവ്  ഇഡിക്ക്‌ ലഭിച്ചിട്ടുണ്ട്‌.  10 -ന്‌ ഇഡിഷാജിയെ ചോദ്യം ചെയ്യും.

അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്നാണ്‌ ആരോപണം‌. സ്‌കൂൾ മാനേജ്‌മെന്റിന്റെ വാർഷിക റിപ്പോർട്ടിലാണ്‌ ഷാജിക്ക്‌ 25 ലക്ഷം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന കണക്ക്‌ പുറത്തുവന്നത്‌. സംഭവം വിവാദമായതോടെ മാനേജ്‌മെന്റും പിടിഎയും കോഴ നൽകിയിട്ടില്ലെന്ന നിലപാടെടുത്തു. ബാങ്ക്‌ അധികൃതരെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. സ്‌കൂളിന്റെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച രേഖകളും ശേഖരിച്ചു. ഷാജിക്ക്‌ പണം കൈമാറിയെന്നത്‌ ശരിവയ്‌ക്കുന്ന രേഖകളും ഇതിലുണ്ട്‌.

അനധികൃതമായി നിർമിച്ച ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിച്ചുവെന്ന്‌ തെളിയിക്കുന്ന രേഖകൾ കോഴിക്കോട്‌ കോർപറേഷനും കൈമാറി‌. അനധികൃത നിർമാണം നടത്തിയതിനുള്ള തെളിവും കോർപറേഷൻ അധികൃതർ ഇഡിക്ക്‌ നൽകി‌. നികുതിവെട്ടിപ്പിന്‌ കോർപറേഷൻ പിഴയിടുകയും ചെയ്‌തു. പിഴയടച്ച് നിർമാണം ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട്‌ ഷാജിയുടെ ഭാര്യ കോർപറേഷനെ സമീപിച്ചതും നികുതിവെട്ടിപ്പിന്‌ അടിവരയിടുന്നതാണെന്ന്‌ ഇഡി  ഉദ്യോഗസ്ഥർ പറയുന്നു. ഇതിനൊപ്പമാണ്‌ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വിവിധ അപേക്ഷകളിലെ ഒപ്പുകളിൽ വൈരുധ്യം കണ്ടെത്തിയത്‌. വ്യാജരേഖ നിർമാണമടക്കമുള്ള കേസും ഷാജി ഇതിനൊപ്പം നേരിടേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top