13 November Wednesday

മുല്ലപ്പെരിയാർ ജലനിരപ്പ്‌ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് ഞായർ രാവിലെ ആറിന് 126.25 അടി എത്തി. ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 570 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1457 ഘനയടി വീതം കൊണ്ടുപോയി.

ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളായ അണക്കെട്ട് പ്രദേശത്ത്  17.4 മില്ലീ മീറ്ററും തേക്കടിയിൽ 12.6 മില്ലിമീറ്ററും കുമളിയിൽ 14 മില്ലിമീറ്ററും മഴ പെയ്തു. വൈഗ അണക്കെട്ട് പ്രദേശത്ത്  38 മില്ലീമീറ്ററും മഴ പെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top