20 October Tuesday

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌‌ വീണ്ടും ഭക്ഷ്യക്കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

തിരുവനന്തപുരം
സ്‌കൂൾ കുട്ടികൾക്ക്‌ വീണ്ടും സർക്കാർ വക ഭക്ഷ്യക്കിറ്റ്‌. അരിയും ചെറുപയറും കടലയും  തുവര പരിപ്പും  ഉഴുന്നും ഭക്ഷ്യ എണ്ണയും മൂന്നിനം കറി പൗഡറുമടക്കം ഒമ്പതിനം കിറ്റിലുണ്ടാകും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ്‌ ലഭിക്കുക.  27 ലക്ഷത്തിലധികം വിദ്യാർഥികൾക്ക്‌‌ ജൂൺ, ജൂലൈ, ആഗസ്ത്‌ മാസങ്ങളിലെ  ഭക്ഷ്യഭദ്രതാ അലവൻസായാണ്‌  കിറ്റ്‌‌ നൽകുക. 100 കോടി രൂപയാണ് ആകെ ചെലവ്. കേന്ദ്ര ധനസഹായവുമുണ്ട്. മൂന്ന്‌ മാസത്തിലെ അവധിദിനങ്ങൾ ഒഴികെയുള്ള 62 ദിവസം അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജന­ങ്ങളുമാണ്‌ ലഭിക്കുക.

പ്രീ-പ്രൈമറി കുട്ടികൾക്ക് രണ്ട്‌ കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയതാകും കിറ്റ്‌. പ്രൈമറി വിഭാഗത്തിന് ഏഴ്‌ കിലോ അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും.  അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോ അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും. സപ്ലൈകോ മുഖേന ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. നേരത്തേ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ്‌ വിതരണം ജൂലൈയിൽ നടത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top