31 October Saturday

എം സി ഖമറുദ്ദീന്റെ തട്ടിപ്പ്‌ നിയമസഭാ സമിതി അന്വേഷിക്കും

സ്വന്തം ലേഖകൻUpdated: Wednesday Sep 30, 2020


മുസ്ലിംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ നിക്ഷേപ തട്ടിപ്പ്‌ നിയമസഭാ സമിതി അന്വേഷിക്കും. ഖമറുദ്ദീന്റെ തട്ടിപ്പുകൾ നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുകാട്ടി എം രാജഗോപാലൻ എംഎൽഎ നൽകിയ പരാതി, സ്‌പീക്കർ പ്രിവിലേജസ്‌ ആൻഡ്‌ എത്തിക്‌സ്‌ കമ്മിറ്റിയ്‌ക്ക്‌ വിട്ടു. കോവളം എംഎൽഎ എം വിൻസെന്റിനെതിരെ ഉയർന്ന പീഡനാരോപണവും സമിതി പരിശോധിച്ചിരുന്നു.

ഖമറുദ്ദീൻ ജ്വല്ലറി തട്ടിപ്പിലൂടെ 742 നിക്ഷേപകരിൽനിന്ന് 132 കോടി തട്ടിയെടുത്തെന്ന പരാതികളാണ്‌ സമിതി പരിശോധിക്കുന്നത്‌‌.  എ പ്രദീപ്‌ കുമാർ ചെയർമാനായ ഒമ്പതംഗ സമിതിയാണ്‌ പരാതി പരിഗണിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top