20 October Tuesday

യൂണിടാക്‌ കേസ്‌ : രേഖകൾ ഹാജരാക്കാൻ സിബിഐ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


സ്വന്തം ലേഖകൻ
വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ലൈഫ് മിഷനോട്‌ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട്‌ സിബിഐ നോട്ടിസ് നൽകി. ഒക്‌ടോബർ അഞ്ചിന്  ഉദ്യോഗസ്ഥർ മുഖേന കൊച്ചി ഓഫീസിൽ രേഖകൾ ഹാജരാകാനാണ് ലൈഫ്‌ മിഷൻ സിഇഒക്ക്‌ നിർദേശം.

ഭവനപദ്ധതിയിൽ ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും  ആവശ്യപ്പെട്ടിട്ടുണ്ട്‌. ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ–ഓർഡിനേറ്റർ ലിൻസ് ഡേവിഡിൽനിന്നും വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ അനസിൽനിന്നും  സിബിഐ മൊഴിയെടുത്തു. ചൊവ്വാഴ്‌ച സിബിഐ കൊച്ചി ഓഫീസിലായിരുന്നു മൊഴിയെടുപ്പ്‌. ഭവനസമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളും ഹാജരാക്കി. തിങ്കളാഴ്‌ച സിബിഐ സംഘം നഗരസഭയിലെത്തി ഭവനനിർമാണ  രേഖകൾ പരിശോധിച്ചിരുന്നു. രേഖകളിലെ വിവരങ്ങളെക്കുറിച്ചാണ്‌ സിബിഐ ഇവരോട്‌ ചോദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top