26 October Monday

കോൺഗ്രസ്‌ നേതാവ്‌ കോടികൾ തട്ടിയതായി പരാതി

ബിജി കുര്യൻUpdated: Wednesday Sep 30, 2020


കോട്ടയം
ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോൺഗ്രസ്‌ നേതാവും സംഘവും  ഒരു കോടിയോളം രൂപ തട്ടിച്ചുവെന്ന്‌ പരാതി. കോൺഗ്രസ്‌ നേതാവും ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റിയംഗവുമായ ചങ്ങനാശേരി വെജിറ്റബിൾ മാർക്കറ്റ്‌ കാരക്കൽവീട്ടിൽ രാജു ആന്റണി ഉൾപ്പടെ 16 പേർക്കെതിരേയാണ്‌ കേസ്‌‌.

ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി പി ജെ ജോജോ, കാണക്കാരി സ്വദേശിനി മിനി ഷാജി, തെള്ളകം സ്വദേശിനിയും ഏറ്റുമാനൂർ നഗരസഭാംഗവുമായ സൂസൻ തോമസ്‌, ഏറ്റുമാനൂർ സ്വദേശി ജെയിംസ്‌ ചാക്കോ എന്നിവരാണ്‌ കോട്ടയം ജില്ലാ പൊലീസ്‌ മേധാവിക്ക്‌  പരാതി നൽകിയത്‌.  കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.  

ഫെഡറൽ ബാങ്ക്‌, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌, റെയിൽവേ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാമെന്ന്‌ വിശ്വസിപ്പിച്ചാണ്‌  കബളിപ്പിച്ചതെന്ന്‌ പരാതിയിൽ പറയുന്നു. മൊത്തം 92,12,500 രൂപ തട്ടിയെടുത്തെന്നാണ്‌ കോട്ടയത്തെ കേസ്‌.  സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തായി 40 കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടാവുമെന്നാണ്‌ പരാതിക്കാർ പറയുന്നു. ബാങ്കുകളുടെ വ്യാജ നിയമന ഉത്തരവും ഇയാൾ ഉദ്യോഗാർഥികൾക്ക്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top