20 September Friday

സമ്പുഷ്ടകേരളത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


തിരുവനന്തപുരം
സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ ദേശീയ പോഷകാഹാര ദൗത്യത്തിന്റെ ഭാഗമായി  സംസ്ഥാനത്ത്‌ നടപ്പാക്കുന്ന സമ്പുഷ്ടകേരളത്തിന്‌ തുടക്കമായി. ജവാഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു. കേന്ദ്ര വനിത ശിശുവികസന മന്ത്രി സ്മൃതി ഇറാനി  മുഖ്യാതിഥിയായി. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

സമ്പുഷ്ട കേരളത്തിന്റെയും അങ്കണവാടി പ്രവർത്തകർക്കുള്ള സ്മാർട്ട് ഫോൺ വിതരണത്തിന്റെയും ഐസിഡിഎസ് – കാസ് വിവരശേഖരണ സോഫ്റ്റ്‌വെയറിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഫോർട്ടിഫൈഡ് ന്യൂട്രിമിക്‌സ്, സമ്പുഷ്ടീകരിച്ച മിൽമ പാൽ എന്നിവയുടെ വിതരണം തദ്ദേശഭരണമന്ത്രി എ സി  മൊയ്തീൻ ഉദ്‌ഘാടനം ചെയ്തു. പോഷൻ അഭിയാൻ അവാർഡുകൾ കരസ്ഥമാക്കിയവരെ ആരോഗ്യമന്ത്രി ആദരിച്ചു.


പ്രധാന വാർത്തകൾ
 Top