28 September Tuesday

28 ഇടത്ത് മുപ്പൂട്ട് ; കൊച്ചി കോർപറേഷൻ സി കാറ്റഗറിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


കൊച്ചി
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചു. പാലക്കുഴ, ആമ്പല്ലൂർ, അയ്യമ്പുഴ, പോത്താനിക്കാട്, പുതൃക്ക പഞ്ചായത്തുകൾ അഞ്ച് ശതമാനത്തിൽ താഴെയുള്ള എ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവിടെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ ഓഫീസുകൾക്ക്‌ പ്രവർത്തിക്കാം. കടകൾ എല്ലാദിവസവും രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ തുറക്കാം.

ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ കുന്നത്തുനാട്, ചിറ്റാറ്റുകര, വാളകം, നെടുമ്പാശേരി, ശ്രീമൂലനഗരം, കുമ്പളങ്ങി, വടവുകോട് പുത്തൻകുരിശ്, മുടക്കുഴ, രായമംഗലം, ഏഴിക്കര, കടമക്കുടി, കല്ലൂർക്കാട്, രാമമംഗലം, ഐക്കരനാട്, മറാടി, തിരുമാറാടി, ഇലഞ്ഞി, എടയ്ക്കാട്ടുവയൽ, മുളവുകാട് എന്നിവയാണ്‌. കളമശേരി, ഏലൂർ, പിറവം എന്നീ നഗരസഭകളും ബി വിഭാഗത്തിൽപ്പെടും. ഇവിടെയും 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ ഓഫീസുകൾ പ്രവർത്തിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ തുറക്കാം. മറ്റുകടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ.

കൊച്ചി കോർപറേഷൻ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് സി വിഭാഗത്തിലാണ്‌. കോട്ടുവള്ളി, കീഴ്മാട്, ചെല്ലാനം, ഉദയംപേരൂർ, കവളങ്ങാട്, ഞാറക്കൽ, കോട്ടപ്പടി, മണീട്, ചൂർണിക്കര, നായരമ്പലം, പിണ്ടിമന, ആലങ്ങാട്, ആരക്കുഴ, മഞ്ഞള്ളൂർ, മഞ്ഞപ്ര, കീരമ്പാറ, കുഴുപ്പിള്ളി, തുറവൂർ, കുട്ടമ്പുഴ, നോർത്ത് പറവൂർ, വരാപ്പുഴ, കിഴക്കമ്പലം, ചേരാനല്ലൂർ, വെങ്ങോല, പള്ളിപ്പുറം, പുത്തൻവേലിക്കര, കുമ്പളം, പാറക്കടവ്, കടുങ്ങല്ലൂർ, പാമ്പാക്കുട, എടവനക്കാട്, പൈങ്ങോട്ടൂർ, മുളന്തുരുത്തി എന്നീ പഞ്ചായത്തുകളും തൃക്കാക്കര, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും സി വിഭാഗത്തിലാണ്‌. ഇവിടെ  ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രമാണ്‌ അനുവദനീയമായത്‌. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം.  മറ്റുകടകൾ വെള്ളിയാഴ്ച മാത്രം.

നെല്ലിക്കുഴി, കാലടി, വടക്കേക്കര, കറുകുറ്റി, മലയാറ്റൂർ നീലീശ്വരം, ആയവന, വാരപ്പെട്ടി, ചോറ്റാനിക്കര, എടത്തല, വാഴക്കുളം, ചേന്ദമംഗലം, തിരുവാണിയൂർ, മഴുവന്നൂർ, പായിപ്ര, മൂക്കന്നൂർ, ചെങ്ങമനാട്, ഒക്കൽ, പല്ലാരിമംഗലം, എളങ്കുന്നപ്പുഴ, കൂവപ്പടി, ആവോലി, അശമന്നൂർ, കുന്നുകര, കാഞ്ഞൂർ, കരുമാല്ലൂർ, വേങ്ങൂർ എന്നീ പഞ്ചായത്തുകളും മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളുമാണ്‌ ഡി വിഭാഗത്തിൽപ്പെടുന്നത്‌. അടിയന്തര അവശ്യസേവനങ്ങൾ മാത്രമാണ്‌ അനുവദനീയമായത്‌. ഹോട്ടലുകൾ ഹോംഡെലിവറിക്കായിമാത്രം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം.

കോർപറേഷൻ സി കാറ്റഗറിയിൽ
കൊച്ചി കോർപറേഷൻ സി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോർപറേഷൻ പരിധിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളിലും 25 ശതമാനം ജീവനക്കാർമാത്രം.  ബാക്കി ജീവനക്കാരെ വർക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ. വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റൈൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. കുട്ടികൾക്ക്‌ ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകളും റിപ്പയർ സെന്ററുകളും വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസ് ഓൺലൈൻ, ഹോം ഡെലിവറി സേവനങ്ങൾക്കും മാത്രമായി പ്രവർത്തിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top