28 September Tuesday

കേരളത്തെ തകർക്കാനുള്ള 
നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കെഎസ്‌ടിഎ പ്രദേശിക ധർണ കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം/കൊച്ചി
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്‌ടിഎ പതിനായിരത്തിലേറെ കേന്ദ്രത്തിൽ ധർണ നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ സെക്രട്ടറിയറ്റിന്‌ മുന്നിൽ സംസ്ഥാന  ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസവിഹിതം കേന്ദ്ര സർക്കാർ വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം തിരുത്തുക,  സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. പൊതുവിദ്യാലയങ്ങൾക്ക്‌ സമീപം കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നിശ്ചിത അധ്യാപകർ പങ്കെടുത്തു. സെക്രട്ടറിയറ്റിന്‌ മുന്നിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സുജുമേരി, എൻ രത്നകുമാർ, സിജോവ്‌ സത്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി അജയകുമാർ നന്ദിയും പറഞ്ഞു.

പ്രാദേശിക ധർണകളുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് സിഐടിയു ജില്ലാ സെക്രട്ടറി സി കെ  മണിശങ്കർ നിർവഹിച്ചു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിസിക്യൂട്ടീവ്‌ കമ്മിറ്റി അംഗം എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ്  മാധുരിദേവി, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, എ എൻ അശോകൻ എന്നിവർ സംസാരിച്ചു.   14 ഉപജില്ലകളിലായി 720 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top