13 August Saturday

അഴീക്കലിൽ വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കരുനാഗപ്പള്ളി> അഴീക്കൽ ഹാർബറിനു സമീപം വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളിയെ കാണാതായി.വ്യാഴാഴ്ച രാവിലെ 7ഓടെയാണ്‌ അഴീക്കലിന് പടിഞ്ഞാറു ഭാഗത്തായാണ് സംഭവം ഉണ്ടായത്.

രാവിലെ മത്സ്യ ബന്ധനത്തിനായി പോയ ചെറിയഴീക്കൽ സ്വദേശി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീമുത്തപ്പൻ വള്ളം തിരയിൽപ്പെട്ടു മറിയുകയായിരുന്നു. നാലോളം തൊഴിലാളികളും വലയും ഉൾപ്പടെ കടലിലേക്ക് വീഴുകയായിരുന്നു. ഇതിൽ പറയകടവ്

ചെമ്പകശ്ശേരിൽ, വിപിൻ (25)നെയാണ് കാണാതായത്. രക്ഷപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top