08 August Saturday

പിഎസ്‌സി യോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 157/19 വിജ്ഞാപന പ്രകാരം ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ.) അഭിമുഖം നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പിൽ കാറ്റഗറി നമ്പർ 237/19 വിജ്ഞാപന പ്രകാരം സൂപ്പർവൈസർ ഐ.സി.ഡി.എസ്. (ഒന്നാം എൻ.സി.എ.- പട്ടികവർഗ്ഗം) അഭിമുഖവും നടത്തും. ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 493/19 വിജ്ഞാപന പ്രകാരം സൈക്യാട്രിക് സോഷ്യൽ വർകർ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. മറ്റ് യോഗ തീരുമാനങ്ങൾ ചുവടെ;

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
1.    പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 574/17 (തസ്തികമാറ്റം മുഖേന), 575/17 (നേരിട്ടുളള നിയമനം) വിജ്ഞാപനങ്ങൾ പ്രകാരം ട്രെയിനിങ് ഇൻസ്ട്രക്ടർ - സർവ്വേയർ.
2.    കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 411/17 വിജ്ഞാപന പ്രകാരം ടെക്‌നിക്കൽ സൂപ്രണ്ട് (എഞ്ചിനീയറിങ്).
3.    വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നമ്പർ 193/17 വിജ്ഞാപന പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ.
4.    കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 89/16 വിജ്ഞാപന പ്രകാരം ജൂനിയർ ടെക്‌നിക്കൽ ഓഫീസർ (സിവിൽ).

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
1.    ഭൂഗർഭജല വകുപ്പിൽ കാറ്റഗറി നമ്പർ 248/18 വിജ്ഞാപന പ്രകാരം ഡ്രില്ലിങ് അസിസ്റ്റന്റ്.
2.    വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ കാറ്റഗറി നമ്പർ 276/18 വിജ്ഞാപന പ്രകാരം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2.
3.    കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 386/18 വിജ്ഞാപന പ്രകാരം സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top